കോഴിക്കോട് കമ്മീഷണര്‍ ഓഫീസിന് സമീപം വൃദ്ധനെ കുത്തിക്കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് വളയം സ്വദേശി പ്രബിന്‍ ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയായിരുന്നു സംഭവം.

കമ്മീഷണറുടെ ഓഫീസിന് സമീപത്ത് വെച്ച് പ്രബിന്‍ ദാസ് വൃദ്ധനെ കുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. കുത്തേറ്റ തമിഴ്നാട് സ്വദേശിയായ വൃദ്ധന്‍ കമ്മീഷണറുടെ ഓഫീസിനകത്തേക്ക് ഓടി കയറി വീണു. പ്രബിന്‍ദാസ് തന്നെയാണ് താനൊരാളെ കുത്തിയ വിവരം പോലീസിനോട് പറഞ്ഞത്. തുടര്‍ന്ന് വൃദ്ധനെ ആശുപത്രിയിലെത്തിച്ചെങ്കി ലും അതിന് മുമ്പെ തന്നെ മരിച്ചു.

മാനസികാസ്വാസ്ഥ്യമുള്ള ആളാണ് പ്രബിന്‍ദാസെന്ന് പോലീസ് പറഞ്ഞു. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാളുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. പ്രബിന്‍ദാസിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *