കെ സുരേന്ദ്രന്‍ അയ്യപ്പഭക്തരുടെ സ്ഥാനാര്‍ത്ഥി; അമിത് ഷാ

പത്തനംതിട്ട; തെരഞ്ഞടുപ്പ് കമ്മീഷന്റെ വിലക്ക് നിലനില്‍ക്കെ ശബരിമല പരാമര്‍ശവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. അയ്യപ്പഭക്തരുടെ സ്ഥാനാര്‍ത്ഥിയാണ് പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനെന്ന്‌
അമിത് ഷാ പറഞ്ഞു. റോഡ് ഷോ നടത്തുന്നതിനിടെയാണ് അമിത് ഷാ പ്രവര്‍ത്തകരോട് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം തൃശൂരില്‍ സുരേഷ് ഗോപിയുടെ തെരഞ്ഞടുപ്പ് പ്രചാരണത്തിനെത്തിയപ്പോഴും ശബരിമല വിഷയം പ്രസംഗത്തില്‍ മുഖ്യവിഷയമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *