കൊളംബോ: ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന സ്‌ഫോടന പരമ്ബരകളില്‍ നിന്ന് നടി രാധിത ശരത്കുമാര്‍ രക്ഷപെട്ടത് തലനാരിഴക്ക്. ശ്രീലങ്കന്‍ സന്ദര്‍ശനത്തിലായിരുന്ന രാധിക താമസിച്ചിരുന്നത് സ്‌ഫോടനം നടന്ന സ്ഥലങ്ങളിലൊന്നായ സിന്നമണ്‍ ഗ്രാന്‍ഡ് ഹോട്ടലിലായിരുന്നു. രാധിക ഹോട്ടലില്‍ നിന്നും ഇറങ്ങി അല്‍പ സമയത്തിനുള്ളിലായിരുന്നു സ്‌ഫോടനം. താരം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവെച്ചത്.ശ്രീലങ്ക സന്ദര്‍ശിക്കാന്‍ പോയ രാധിക താമസിച്ചിരുന്നത് സിന്നമണ്‍ ഗ്രാന്‍ഡ് ഹോട്ടലിലായിരുന്നു. താന്‍ ഹോട്ടലില്‍ നിന്നിറങ്ങി കുറച്ച്‌ സമയത്തിനുള്ളിലാണ് ബോംബാക്രമണം നടന്നതെന്ന് രാധിക ട്വീറ്റ് ചെയ്തു. ആക്രമണത്തെ അപലപിക്കുന്നുവെന്നും രാധിക കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *