കൊച്ചി: യാത്രക്കാരെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ സുരേഷ് കല്ലട ബസ് സര്‍വീസിനെതിരെ കര്‍ശന നടപടി. ഗതാഗത വകുപ്പിന്റെയും പോലീസിന്റെയും നേതൃത്വത്തില്‍ സുരേഷ് കല്ലട ട്രാവല്‍സിന്റെ വൈറ്റില ഓഫീസ് പോലീസ് അടച്ചു പൂട്ടി. തെളിവ് ശേഖരിക്കുന്നതിനിടെ അനധികൃതമായി പാര്‍സല്‍ കടത്തുന്നത് ശ്രദ്ധയില്‍ പെട്ടതിനേത്തുടര്‍ന്നാണ് നടപടി. വിഷയത്തില്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് ഗതാഗത കമ്മീഷണര്‍ സുദേഷ് കുമാര്‍ ഐ.പി.എസ് വ്യക്തമാക്കി. വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കന്‍ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
2019-04-22
