തെരഞ്ഞെടുപ്പിന് തലേ ദിവസം കള്ളക്കേസ് എടുത്ത് തളര്‍ത്താമെന്ന സിപിഎം വ്യാമോഹത്തിന് ജനങ്ങള്‍ മറുപടി നല്‍കും; എം കെ രാഘവന്‍

കോഴിക്കോട്: തനിക്കെതിരെ കേസ് എടുത്തത് സിപിഎമ്മിന്റെ പരാജയ ഭീതിയാണ് സൂചിപ്പിക്കുന്നതെന്ന് കോഴിക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന്‍.പരാജയം ഉറപ്പായപ്പോള്‍ തെരഞ്ഞെടുപ്പിന് തലേ ദിവസം കള്ളക്കേസ് എടുത്ത് തളര്‍ത്താമെന്ന സിപിഎം വ്യാമോഹത്തിന് ജനങ്ങള്‍ മറുപടി നല്‍കും. നിലനില്‍ക്കില്ലെന്ന് അറിഞ്ഞിട്ടും ഇത്തരമൊരു കേസെടുക്കാനുള്ള തീരുമാനം തെരഞ്ഞെടുപ്പ് ഫലത്തെ അവര്‍ എത്രത്തോളം ഭയത്തോടെ കാണുന്നുവെന്നതിന്റെ തെളിവാണ്. 10 വര്‍ഷമായി ജനങ്ങള്‍ക്കിടയിലുള്ള തന്നെ അവര്‍ക്ക് നല്ലതുപോലെ അറിയാമെന്നും രാഘവന്‍ പറഞ്ഞു.

കോഴിക്കോട് എല്ലാ ഘടകങ്ങളും പ്രതികൂലമാണെന്ന തിരിച്ചറിവില്‍ നിന്നും വിഭ്രാന്തിയില്‍ നിന്നുമാണ് തരംതാണ രാഷ്ട്രീയ കളിക്ക് സിപിഎം കൂട്ടുനില്‍ക്കുന്നത്. കോഴിക്കോട്ടെ ജനങ്ങള്‍ക്കും നീതിപീഠത്തിനും തന്റെ വിധി വിട്ടുകൊടുക്കുകയാണ്. കള്ളക്കേസുകൊണ്ടൊന്നും ഒരു പൊതുപ്രവര്‍ത്തകനെ തകര്‍ക്കാമെന്ന് സിപിഐഎം കരുതേണ്ടെന്നും എം കെ രാഘവന്‍ ഓര്‍മ്മിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *