യു.എ.ഇയിലെ തപാല്‍ സംവിധാനമായ എമിറേറ്റ്സ് പോസ്റ്റിന്റെ സേവനങ്ങളില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി ദുബൈ ഭരണാധികാരിയുടെ ട്വീറ്റ്. കൗണ്ടറിന് മുന്നില്‍ സേവനം കാത്തുനില്‍ക്കുന്നവരുടെ ചിത്രമടക്കം പങ്കുവെച്ചാണ് ശൈഖ് മുഹമ്മദ് അതൃപ്തി രേഖപ്പെടുത്തിയത്.

എമിറേറ്റ്സ് പോസ്റ്റിന്റെ സേവനങ്ങളെ കുറിച്ച് പഠിക്കാന്‍ രഹസ്യമായി നിയോഗിച്ച ഒരാള്‍ പകര്‍ത്തിയ ചിത്രം എന്ന് പരിചയപ്പെടുത്തിയാണ് സ്ഥാപനത്തിന്റെ ഒരു ശാഖയിലെ നീണ്ട ക്യൂവിന്റെ ചിത്രം യു.എ.ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവെച്ചത്.ഇത് നമുക്ക് ചേര്‍ന്ന നിലവാരവും സേവനവുമല്ല, ഈ നിലവാരത്തിലാണ് സേവനം തുടരുന്നതെങ്കില്‍ അവര്‍ തന്റെ സംഘത്തിന്റെ ഭാഗമായിരിക്കില്ലെന്നും ശൈഖ് മുഹമ്മദ് താക്കീത് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *