കൊച്ചി: യാത്രക്കാരെ മര്‍ദ്ദിച്ച് ഇറക്കി വിട്ട സംഭവത്തില്‍ പിടിയിലായ സുരേഷ് കല്ലട ബസ് ജീവനക്കാര്‍ക്കെതിരെ വധശ്രമം, മോഷണം, എന്നീ കുറ്റങ്ങള്‍ ചുമത്തി. സംഭവത്തിലുള്‍പ്പെട്ട രണ്ട് പേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു.അതേസമയം, കേസില്‍ പ്രതികളായ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തതായി കല്ലട ട്രാവല്‍സ് വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കി. വൈറ്റിലയില്‍ നടന്ന ആക്രമത്തില്‍ കല്ലട ട്രാവല്‍സ് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *