വയനാട് തൊവരിമലയിലെ ഭൂമി പൊലീസും വനം വകുപ്പും കൈയ്യേറ്റം ഒഴിപ്പിക്കുന്നു. മാധ്യമങ്ങളെ വിലക്കികൊണ്ടാണ് ഒഴിപ്പിക്കൽ നടപടികൾ നടക്കുന്നത്. സമരസമിതി നേതാക്കളായ എം.പി കുഞ്ഞിക്കണാരൻ, കെ.ജി മനോഹരൻ, രാജേഷ് അപ്പാട് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി ആദിവാസികളെ മര്‍ദ്ദിച്ച പൊലീസ് പ്രദേശത്ത് ഇപ്പോഴും ക്യാമ്പ് ചെയ്യുകയാണ്. നൂറു കണക്കിന് സമരക്കാരാണ് പൊലീസിനെ ചെറുത്ത് ഇപ്പോഴും തൊവരിമലയിയിലുള്ളത്.

അഖിലേന്ത്യ ക്രാന്തികാരി കിസാൻസഭ, ആദിവാസി ഭാരത് സഭ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് വയനാട്ടില്‍ ഭൂസമരം ആരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *