വിനയന്‍ സംവിധാനം ചെയ്യുന്ന ആകാശഗംഗ 2വിന്റെ ചിത്രീകരണത്തിന് തുടക്കമായി. സിനിമ പുറത്തിറങ്ങി ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചിത്രത്തിന് രണ്ടാം ഭാഗം വരുന്നത്. ആദ്യ ഭാഗം ചിത്രീകരിച്ച വെള്ളിനേഴി ഒളപ്പമണ മനയില്‍ തന്നെയാണ് രണ്ടാം ഭാഗവും ആരംഭിച്ചിരിക്കുന്നത്.സിനിമ ഓണം റിലീസായി തിയ്യേറ്ററുകളിലെത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് സംവിധായകന്‍ തന്നെ വ്യക്തമാക്കിയിരുന്നു. ഒന്നാം ഭാഗത്തേക്കാള്‍ സാങ്കേതിക മേന്മയിലും ട്രീന്റ്‌മെന്റിലും ഏറെ പുതുമകളോടെ അവതരിപ്പിക്കുന്നൊരു രണ്ടാം ഭാഗമായിരിക്കും പുറത്തിറങ്ങുക.

സലീംകുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയന്‍, നസീര്‍ സംക്രാന്തി, രമ്യ കൃഷ്ണന്‍, പ്രവീണ, പുതുമുഖം ആരതി, തെസ്നി ഖാന്‍, വത്സലാ മേനോന്‍, ശരണ്യ, കനകലത, നിഹാരിക എന്നിവരാണ് ആകാശഗംഗ 2വിലെ അഭിനേതാക്കള്‍.

Leave a Reply

Your email address will not be published. Required fields are marked *