മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ക്ഷുഭിതനായ മുഖ്യമന്ത്രിയുടെ പെരുമാറ്റത്തെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ വി ഡി സതീശന്‍ രംഗത്തുവന്നു. മുഖ്യമന്ത്രിയുടെ മുഖംമൂടി അഴിഞ്ഞു. ഇപ്പോള്‍ ശരിയായ മുഖം വെളിവായിരിക്കുകയാണ്. നല്ല രാഷ്ട്രീയ പ്രവര്‍ത്തകനായ മുഖ്യമന്ത്രിക്ക് പോളിങ് ശതമാനം ഉയര്‍ന്നതിന്റെ കാര്യം മനസിലായി കഴിഞ്ഞു. തെരഞ്ഞെടുപ്പിനായി മിനുക്കി നടന്ന മുഖം അദ്ദേഹം ഉപേക്ഷിച്ചതായും സതീശന്‍ പരിഹസിച്ചു.
2019-04-24
