മലപ്പുറം: മലപ്പുറം വടക്കേമണ്ണയില്‍ കടലുണ്ടിപ്പുഴയിലിറങ്ങിയ സ്‌കൂള്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു.വടക്കേമണ്ണ മുഹമ്മദിന്റെ മകന്‍ റൈഹാന്‍ മുഹമ്മദ് (12) ആണ് മരിച്ചത്.

റൈഹാന്‍ മുഹമ്മദിനൊപ്പം കടലുണ്ടിപ്പുഴയിലിറങ്ങിയ ചോലശേരി ഹംസയുടെ മകന്‍ റിഷാദ് (11), ഹംസയുടെ സഹോദരന്‍ നാസറിന്റെ മകന്‍ മുഹമ്മദ് ജസീല്‍ (11) എന്നിവരെ രക്ഷപ്പെടുത്തി.ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. റൈഹാന്‍ മലപ്പുറം കേന്ദ്രീയവിദ്യാലയത്തിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് .

Leave a Reply

Your email address will not be published. Required fields are marked *