പ്രിയങ്ക വരാണസിയില്‍ മത്സരിക്കില്ല; അജയ് റായ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി നരേന്ദ്ര മോദിക്കെതിരെ വരാണസിയില്‍ മത്സരിക്കില്ല. കഴിഞ്ഞ തവണയും മോദിക്കെതിരെ മത്സരിച്ച അജയ് റായിയാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി. 2014 തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തെത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു അജയ് റായ്. അതേസമയം നരേന്ദ്ര മോദി വരാണസിയില്‍ ഇന്ന് റോഡ് ഷോ നടത്തും. നാളെയാണ് മോദിയുടെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം.

മോദിക്കെതിരെ പ്രിയങ്ക മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് പുതിയ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *