ന്യൂഡൽഹി: പഞ്ചാബി പോപ്പ് ഗായകൻ ദലേർ മെഹന്തി ബിജെപിയിൽ ചേർന്നു. ഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി വിജയ്‌ ഗോയലിന്റെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹം ബിജെപിയില്‍ അംഗത്വമെടുത്തത്.

സ്റ്റേജ് പ്രകടനങ്ങളിലൂടെ താരമായ മെഹന്തിയുടെ ബോലോ താ രാ രാ എന്ന ആദ്യ ആൽബം ഇന്ത്യയിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു. ആദ്യ ആൽബത്തിന്റെ 20 ലക്ഷം കോപ്പികളാണ് ലോകത്താകമാനം വിറ്റിട്ടുള്ളത്. പിന്നീടിങ്ങോട് ബോളീവുഡ് സിനിമാ ലോകത്തിനും നിരവധി ഹിറ്റ് ഗാനങ്ങൾ മെഹന്തി സമ്മാനിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *