കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ട് ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്. കണ്ണൂര്‍ ജില്ലയിലെ പിലാത്തറയിലും കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂരിലും കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പോളിങ് ഓഫീസര്‍മാരുടെ സഹായത്തോടെ പോളിങ് ബൂത്തിന്‍റെ വാതിലടച്ച ശേഷം സ്ത്രീ വോട്ട് ചെയ്യുന്നുണ്ട്.

കാസര്‍കോട് മണ്ഡലത്തില്‍പ്പെടുന്ന കണ്ണൂര്‍ ജില്ലയിലെ പിലാത്തറിയിലെ ബൂത്ത് നമ്പര്‍ 19ലാണ് കള്ളവോട്ട് നടന്നത്. ആദ്യ ദൃശ്യത്തില്‍ സ്ത്രീ വോട്ട് ചെയ്യാന്‍ എത്തുന്നതും കൈയിലെ മഷി തുടക്കുന്നതും കാണാം. വോട്ട് ചെയ്ത ശേഷം ഇവര്‍ മടങ്ങിപോകുന്നതും വ്യക്തമാണ്. പിന്നീട് ഇതേ സ്ത്രീ വീണ്ടും ബൂത്തിലെത്തുന്നു. കുറച്ച് ആളുകളെ ആ സമയത്ത് ബൂത്തിലുള്ളു. ഈ സമയത്താണ് വാതിലടച്ച് വച്ചത്.

Leave a Reply

Your email address will not be published. Required fields are marked *