ഇത്തവണ മോദിക്ക് വോട്ടിന് പകരം മണ്ണു കൊണ്ടുണ്ടാക്കിയ ചരല്‍ നിറച്ച രസഗുളയാണ് നല്‍കുകയെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. താനും മമതയുമായി ഊഷ്മള ബന്ധമാണുള്ളതെന്ന മോദിയുടെ പരാമര്‍ശത്തിന് മറുപടി നല്‍കുകയായിരുന്നു മമത. ബോളിവുഡ് താരം അക്ഷയ് കുമാറുമായുള്ള അഭിമുഖത്തിലാണ് മോദി മമതയുമായുള്ള സൌഹൃദത്തെക്കുറിച്ച് പറഞ്ഞത്. പ്രതിപക്ഷനിരയിലും തനിക്ക് സുഹൃത്തുക്കളുണ്ടെന്നും മമതാ ബാനര്‍ജി തനിക്ക് കുര്‍ത്തകളും രസഗുളയും കൊടുത്തയക്കാറുണ്ടെന്നുമായിരുന്നു മോദി പറഞ്ഞത്.മോദി ഇത്തവണ അധികാരത്തില്‍ വരില്ലെന്നും ആളുകളെ സമീപിക്കാന്‍ അദ്ദേഹം ഇപ്പോള്‍ ഭയക്കുന്നുവെന്നും അവര്‍ പറഞ്ഞു.
2019-04-27
