ആലപ്പുഴ: ആലപ്പുഴ ഹരിപ്പാട്ട് സ്വകാര്യ പണമിടപാടുകാരനെ തട്ടിക്കൊണ്ടുപോയതിനു ശേഷം കൊലപ്പെടുത്തി കുഴിച്ചു മൂടി. ചേപ്പാട് സ്വദേശി രാജനെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൂന്നംഗ സംഘമാണ് കൊലപ്പെടുത്തിയത്.
രാജനെ രണ്ടാഴ്ച മുൻപേ കാണാതാവുകയായിരുന്നു സംഭവത്തില്‍ പള്ളിപ്പാട് സ്വദേശികളായ വിഷ്ണു, രാജേഷ്, ശ്രീകാന്ത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിപ്പാട്ടെ ആളൊഴിഞ്ഞ വീട്ടിലെ തൊടിയിലാണ് മൃതദേഹം കുഴിച്ചിട്ടത്. പ്രതികള്‍ 68 കാരനായ രാജനില്‍ നിന്ന് പണം കടം വാങ്ങിയിരുന്നു. ഇത് തിരിച്ച്‌ ചോദിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *