സൗത്ത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സൊമാനി സെറാമിക്‌സിന്റെ വിട്രിഫൈഡ് സെറാമിക്‌സ്, ഡിജിറ്റല്‍ ടൈലുകള്‍ വില്പന നടത്തിയതിനുള്ള പുരസ്‌കാരം ന്യൂരാജസ്ഥാന്‍ മാര്‍ബിള്‍സിന് ലഭിച്ചു. മെമെന്റോയും 10 ലക്ഷം രൂപയുമാണ് അവാര്‍ഡ്. ബാങ്കോക്കില്‍ നടന്ന ചടങ്ങില്‍ ന്യൂരാജസ്ഥാന്‍ മാര്‍ബിള്‍സ് എം.ഡി സി. വിഷ്‌ണുഭക്തന്‍ പുരസ്‌കാരം ഏറ്റുവാങ്ങി. ഇത് നാലാം തവണയാണ് ന്യൂരാജസ്ഥാന്‍ മാര്‍ബിള്‍സ് ഈ ഇനത്തില്‍ അവാര്‍ഡ്. ചടങ്ങില്‍ സൊമാനിയുടെ ഏറ്റവും പുതിയ ഡിജിറ്റല്‍ ഫ്ലോര്‍ ടൈല്‍സിന്റെ പ്രദര്‍ശന ഉദ്ഘാടനവും നടന്നു. സൊമാനി എം.ഡി അഭിഷേക് സൊമാനി സല്‍മാന്‍ഖാനെ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചു. സൊമാനി സെറാമിക്‌സ് ചെയര്‍മാന്‍ ശ്രീകാന്ത് സൊമാനി, പ്രസിഡന്റ് അമിത് സഹായി, കേരള ഹെഡ് സുനില്‍കുമാര്‍, സോണല്‍ ഹെഡ് മനോജ് .എം എന്നിവര്‍ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *