കാസര്‍കോട് 90 % പോളിങ് നടന്ന ബൂത്തുകളില്‍ റീ പോളിങ് വേണമെന്ന് യു.ഡി.എഫ്

കാസര്‍കോട് മണ്ഡലത്തില്‍ 90 % പോളിങ് നടന്ന ബൂത്തുകളില്‍ റീ പോളിങ് വേണമെന്ന് യു.ഡി.എഫ്. ഇക്കാര്യം ആവശ്യപ്പെട്ട് ജില്ലാ വരണാധികാരിക്ക് നിവേദനം നല്‍കും. റീ പോളിങ് നടത്തുകയാണെങ്കില്‍ കേന്ദ്ര സേനയെ വിന്യസിക്കണം. പല ബൂത്തുകളിലും റിട്ടേണിങ് ഓഫീസര്‍മാര്‍ നിരുത്തരവാദപരമായി പെരുമാറിയെന്നും വെബ്കാസ്റ്റിങ് ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും യു.ഡി.എഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

കാസര്‍കോട് മണ്ഡലത്തിലെ കള്ളവോട്ട് വിവാദത്തില്‍ ജില്ലാ കലക്ടര്‍മാരുടെ റിപ്പോര്‍ട്ട് പരിശോധിച്ച് വരികയാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയേക്കും

Leave a Reply

Your email address will not be published. Required fields are marked *