സോഷ്യല്‍ മീഡിയയിലെ സിപിഎമ്മിന്റെ ശക്തീകേന്ദ്രമായിരുന്ന പോരാളി ഷാജിക്ക് പൂട്ടുവീണു. കോണ്‍ഗ്രസിന്റെയും ബിജെപിയും ഒത്തൊരുമിച്ച്‌ പേജിനെ പൂട്ടിക്കാന്‍ രംഗത്തെത്തിയതോടെയാണ് പോരാളി ഷാജിയ്ക്ക് അടിപതറിയത്. കൂട്ടമായി പേജിനെ റിപ്പോര്‍ട്ട് ചെയ്തതോടെ ആറുലക്ഷത്തോളം ലൈക്കുണ്ടായിരുന്ന പേജ് അപ്രത്യക്ഷമാവുകയായിരുന്നു. രൂക്ഷ വിമര്‍ശനത്തിലൂടെ എതിരാളികള്‍ക്കെതിരേ രംഗത്തെത്തിയിരുന്ന പോരാളി ഷാജി സൈബര്‍ സഖാക്കളുടെ ശക്തിയായിരുന്നു. ഏറെ നാളായി സിപിഎം നടത്തിയിരുന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് പോരാളി ഷാജിയായിരുന്നു.

പോരാളി ഷാജി അപ്രത്യക്ഷമായതോടെ സോഷ്യല്‍ മീഡിയയില്‍ ആദരാഞ്ജലികള്‍ നിറയുകയാണ്. നിരവധി പേരാണ് പോരാളി ഷാജിയ്ക്ക് അന്ത്യാജ്ഞലികള്‍ അര്‍പ്പിച്ചത്. ബിജെപിയുടെ സൈബര്‍ സംഘമാണ് പോരാളി ഷാജിയെ പൂട്ടിക്കാനായി ആദ്യം ഇറങ്ങിപ്പുറപ്പെട്ടത്. ഇവര്‍ക്ക് കോണ്‍ഗ്രസിന്റെ സൈബര്‍ പോരാളികളുടെ പിന്തുണ ലഭിച്ചതോടെയാണ് പോരാളി ഷാജിയുടെ അന്ത്യമാവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *