പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ രണ്ടുപേർ പോലീസ് പിടിയിൽ

പെരുമ്പാവൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ രണ്ടുപേർ പോലീസ് പിടിയിൽ. സംഭവത്തിൽ മാമലക്കണ്ടം കൂവപ്പറമ്പിൽ വിഷ്ണു (36), കുട്ടമ്പുഴ മാമലക്കണ്ടം വിജയൻ (58)എന്നിവരെയാണ് പോലീസ് പിടികൂടിയത്. ബസ് കണ്ടക്ടറായ വിഷ്ണു പെൺകുട്ടിയെ പെരുമ്പാവൂരിൽ നിന്ന് കാറിൽ കയറ്റിക്കൊണ്ടുപോകുകയും പിന്നീട് ഇയാളുടെ മാമലക്കണ്ടത്തെ വീട്ടിലെത്തിച്ച് കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയുമായിരുന്നു. വീട്ടിൽ തടവിൽ പാർപ്പിച്ചാണ് ഇയാൾ കുട്ടിയ ഉപദ്രവിച്ചതെന്നാണ് പോലീസ് പറയുന്നത്. പെരുമ്പാവൂർ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പെരുമ്പാവൂർ എസ്എച്ച്ഒ എ അക്ഷയ് കുമാറിന്‍റെ നേതൃത്വത്തിൽ എസ്ഐ അർജുൻ, സീനിയർ സിപിഒ എം ബി സുബൈർ, സീനിയർ സിപിഒ ഷഫീക്ക്, സിപിഒ ഷാൻ തുടങ്ങിയ ഉദ്യോഗസ്ഥർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *