വര്‍ധയിലെ വിവാദ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്. മോദി പെരുമാറ്റചട്ടം ലംഘിച്ചിട്ടില്ലെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍. വയനാട്ടിലെ സ്ഥാനാര്‍ഥിത്വത്തെ പരാമര്‍ശിച്ച് രാഹുല്‍ ന്യൂനപക്ഷ മേഖലയിലേക്ക് ഒളിച്ചോടിയെന്നായിരുന്നു മോദിയുടെ പ്രസംഗം.

ഏപ്രില്‍ ഒന്നിന് മഹാരാഷ്ട്രയിലെ വര്‍ധയില്‍ മോദി നടത്തിയ പ്രസംഗത്തിനെതിരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി ലഭിച്ചത്.പ്രസംഗത്തില്‍ ഇതുവരെ നടപടിയെടുത്തില്ലെന്ന് കാണിച്ച് കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ച പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേക യോഗം ചേര്‍ന്ന് പ്രസംഗം പരിശോധിച്ചത്. മോദിയുടെ പ്രസംഗത്തില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനമില്ലെന്ന് കമ്മീഷന്‍ കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *