സി.പി.ഐക്കെതിരായ പരാമര്‍ശത്തില്‍ പി.വി അന്‍വര്‍ എം.എല്‍.എക്കെതിരെ പരസ്യ പ്രതിഷേധവുമായി എ.ഐ.വൈ.എഫ്. മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ അന്‍വറിന്റെ കോലം കത്തിച്ചു. സി.പി.ഐക്കെതിരെ വിമര്‍ശനം തുടര്‍ന്നാല്‍ കടുത്ത പ്രതിഷേധം നേരിടേണ്ടിവരുമെന്നും നേതാക്കള്‍ വ്യക്തമാക്കി.
പി.വി അന്‍വറിന് ഇടതുപക്ഷ മനസ് നഷ്ടപ്പെട്ടു. ഈ ഭാണ്ഡം പേറേണ്ട ബാധ്യത ഇടതുപക്ഷത്തിനില്ല. പാര്‍ട്ടി ജില്ലാ സെക്രട്ടറി പ്രതികരിച്ച ശേഷവും വീണ്ടും പി.വി അന്‍വര്‍ നിരുത്തരവാദപരമായ പ്രസ്താവനകളുമായി വരുന്നത് ദൗര്‍ഭാഗ്യകരമാണെന്നും എ.ഐ.വൈ.എഫ് നിലപാട് വ്യക്തമാക്കുന്നു. സി.പി.എമ്മിന് അന്‍വറിന്റെ അഭിപ്രായവുമായി യോജിപ്പുണ്ടാകില്ലെങ്കിലും അന്‍വറിനെ തിരുത്തണമെന്നും നിലപാട് വ്യക്തമാക്കണമെന്നും എ.ഐ.വൈ.എഫ് പറയുന്നു. വിമര്‍ശനം തുടര്‍ന്നാല്‍ പ്രതിഷേധം ശക്തമാക്കാനാണ് എ.ഐ.വൈ.എഫ് തീരുമാനം.
