തിരുവനന്തപുരത്ത് നടന്ന താരമാമാങ്കത്തിന് ഇത്തവണ വമ്പിച്ച പ്രേക്ഷക ശ്രദ്ധയാണ് നേടികൊടുത്തത്. താര പൊലിമയിൽ തിളങ്ങിയത് സൂര്യയുമായിരുന്നു. അമ്മ മഴവിൽ ഷോയിലെ അദ്ദേഹത്തിന്റെ വാക്കുകൾ വൈറൽ ആയി മാറുകയും ചെയ്തു. മോഹന്‍ലാല്‍ സാര്‍ ക്ഷണിച്ചിട്ടാണ് താന്‍ വന്നത്. അദ്ദേഹം നേരിട്ടു തന്നെ വിളിച്ചാല്‍ തനിക്കൊരിക്കലും വരാതിരിക്കാനാവില്ല. ഞങ്ങള്‍ തമ്മിലുള്ള സ്‌നേഹബന്ധം വളരെ വലുതാണെന്നും സൂര്യ വാചാലമായി. ഈ വാക്കുകകൾ കേട്ടതോടെ വമ്പിച്ച ആർപ്പ് വിളികളായിരുന്നു പ്രേക്ഷകരിൽ നിന്നും.
മലയാള താരസംഘടന അമ്മയും മഴവില്‍ മനോരമയും ചേര്‍ന്ന് അവതരിപ്പിക്കുന്ന ഷോയില്‍ പ്രേക്ഷകനായി താനും എത്തുമെന്ന് മുന്‍പ് തന്നെ നടിപ്പിന്‍ നായകന്‍ സൂര്യ അറിയിച്ചിരുന്നു. ഷോ കാണുന്നതിനായി ഇന്നലെ ഉച്ചയ്ക്കു തന്നെ കേരളത്തിലെത്തിയ താരത്തെ അമ്മയുടെ ഭാരവാഹിയായ ദേവനും സംഘവും സ്വീകരിച്ചു. അവിടെ വച്ചാണ് സൂര്യ താന്‍ ‘അമ്മ മഴവില്‍ ഷോയിലേക്ക് എങ്ങനെ എത്തി എന്നത് വെളിപ്പെടുത്തുന്നത്

Leave a Reply

Your email address will not be published. Required fields are marked *