തെന്മല: പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാനെത്തിയ യുവതിയോട് എസ്‌ഐ ലൈംഗിക ചുവയോടെ സംസാരിച്ചതായി പരാതി. തെന്മല എസ്‌ഐ പ്രവീണിനെതിരെയാണ്‌ പരാതി ഉണ്ടായത്. ഇതേതുടര്‍ന്ന് ആര്യങ്കാവ് സ്വദേശിനിയായ യുവതി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി.
യുവതിയും മാതാപിതാക്കളും തമ്മില്‍ നിലനില്‍ക്കുന്ന വസ്തു തര്‍ക്കം സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കാന്‍ എത്തിയപ്പോഴായിരുന്നു എസ്‌ഐ മോശമായി സംസാരിച്ചത്. വീട്ടില്‍ നിന്ന് ഇറക്കി വിട്ടാല്‍ കയറി കിടക്കാന്‍ മറ്റൊരു സ്ഥലമില്ലെന്ന് പറഞ്ഞപ്പോഴാണ് മോശം പരാമര്‍ശം ഉണ്ടായത്. കയറി കിടക്കാന്‍ സ്ഥലമില്ലെങ്കില്‍ കിടക്ക ശരിയാക്കി തരാം എന്ന് എസ്‌ഐ പറഞ്ഞതായി യുവതിയുടെ പരാതിയില്‍ പറയുന്നു. എസ്‌ഐ മുന്‍വിധിയോടെയാണ് കേസിനെ സമീപിച്ചതെന്നാണ് യുവതിയുടെ പരാതി. സ്വത്ത് തര്‍ക്കം സംബന്ധിച്ച് പലതവണ പരാതി നല്‍കിയെങ്കിലും ഒന്നിനുപോലും രസീത് നല്‍കിയിട്ടില്ലെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു.
എന്നാല്‍, പരാതി അടിസ്ഥാന രഹിതമാണെന്നായിരുന്നു എസ്‌ഐ പ്രവീണിന്റെ വാദം. മുമ്പ് വകുപ്പ്തല നടപടി നേരിട്ടിട്ടുള്ള ആളാണ് എസ്‌ഐ പ്രവീണ്‍.

Leave a Reply

Your email address will not be published. Required fields are marked *