രണ്ടര കിലോ കഞ്ചാവുമായി കല്ലട ബസിലെ താല്‍കാലിക ജീവനക്കാരന്‍ അറസ്റ്റില്‍. കൂവപ്പാടം ഓടമ്പിള്ളി പറമ്പിൽ പ്രഭു (22) വിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന്റെ രണ്ടാം പ്ലാറ്റഫോമിനു സമീപം കര്‍ഷക റോഡില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

മൂന്നു വലിയ പ്ലാസ്റ്റിക് പായ്ക്കറ്റുകളിലും 33 ചെറിയ പേപ്പര്‍ പൊതികളിലും പൊതിഞ്ഞ നിലയിലായിരുന്നു കഞ്ചാവ്. നഗരത്തിലെ കഞ്ചാവ് വില്‍പ്പന ഏജന്റുമാര്‍ക്കു വില്‍ക്കുന്നതിനായി തിരൂപ്പൂരില്‍ നിന്നും ട്രെയിന്‍ മാര്‍ഗം കൊണ്ടുവന്നതാണെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി. കഞ്ചാവ് ചെറിയ പൊതികള്‍ ഇയാള്‍ സ്വന്തം നിലയില്‍ കൊച്ചിയില്‍ വില്പന നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *