കോഴിക്കോട്: എം ഇ എസിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുഖം മറച്ചുള്ള വസ്ത്രങ്ങള്‍ വിലക്കിയതിനെതിരെ ഇ കെ സുന്നി വിഭാഗം രംഗത്ത് . മതാചാരങ്ങളുടെ പേരിലായാലും മുഖം മറച്ചുള്ള വേഷവിധാനം അനുവദിക്കരുതെന്നും അടുത്ത അധ്യയനവര്‍ഷം തീരുമാനം കര്‍ശനമായി നടപ്പാക്കണമെന്നുമാണ് എം ഇ എസ് അധ്യക്ഷന്‍ ഡോ ഫസല്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കിയിരിക്കുന്നത്. എം ഇ എസ് സ്ഥാപനങ്ങളില്‍ നേരത്തെ നടപ്പാക്കിയ തീരുമാനം രണ്ടാഴ്ച മുമ്പാണ് സര്‍ക്കുലറായി പുറത്തിറക്കിയത്.മുസ്ലീം വിഭാഗത്തിന്‍റെ വ്യക്തിത്വം ദുര്‍ബലപ്പെടുത്താനുള്ള ശ്രമമാണ് എംഇഎസിന്‍റേതെന്ന് സമസ്തയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എസ്കെഎസ്എസ്എഫ് കുറ്റപ്പെടുത്തി. മതേതരവാദിയാണ് താനെന്ന് തെളിയിക്കാനുള്ള ശ്രമത്തിലാണ് എംഇഎസ് പ്രസിഡന്‍റ് ഫസല്‍ ഗഫൂറെന്നും സമസ്ത ആരോപിച്ചു.

