നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ വിചാരണക്ക് സ്റ്റേ

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ വിചാരണ സുപ്രീംകോടതി സ്റ്റേ ചെയ്തു. മെമ്മറി കാർഡ് രേഖയാണോ തൊണ്ടി മുതൽ ആണോ എന്നതിൽ നിലപാട് അറിയിക്കാന്‍ കൂടുതൽ സമയം വേണമെന്ന് സംസ്ഥാന സർക്കാർ കോടതിയില്‍ ആവശ്യപ്പെട്ടു. ഇതില്‍ തീരുമാനമാകും വരെയാണ് വിചാരണ സ്റ്റേ ചെയ്തത്.

മെമ്മറി കാര്‍ഡ് തൊണ്ടിമുതലോ രേഖയോ എന്നതില്‍ തീര്‍പ്പാകും വരെ വിചാരണ പാടില്ലെന്ന ദിലീപിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. കേസ് വേനലവധിക്ക് ശേഷം പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *