ഡല്‍ഹി: അമേഠിയും റായ്ബറേലിയുമടക്കം അഞ്ചാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന 51 മണ്ഡലങ്ങളില്‍ ഇന്ന് പരസ്യ പ്രചാരണം അവസാനിക്കും. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി യുപിയിലും ബീഹാറിലും ഇന്ന് പ്രചാരണം നടത്തും. സ്മൃതി ഇറാനി മത്സരിക്കുന്ന അമേഠിയില്‍ കൊട്ടിക്കലാശത്തിന് അമിത് ഷായുമെത്തും. മണ്ഡലത്തില്‍ നടത്തുന്ന റോഡ് ഷോയില്‍ അമിത് ഷാ പങ്കെടുക്കും.

യുപിയില്‍ പതിനാലും രാജസ്ഥാനില്‍ പന്ത്രണ്ടും ബംഗളിലും മധ്യപ്രദേശിലും ഏഴു വീതം സീറ്റിലും ബീഹാറില്‍ അഞ്ചും ജാര്‍ഖണ്ഡില്‍ നാലും കശ്മീരില്‍ രണ്ടും സീറ്റിലാണ് അഞ്ചാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *