കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ യുവതി കാലില്‍ കെട്ടിവെച്ചു കടത്താന്‍ ശ്രമിച്ച 79.64 ലക്ഷം രൂപയുടെ സ്വര്‍ണ്ണം ഡിആര്‍ഐ സംഘം പിടികൂടി.എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ദുബായില്‍ നിന്നെത്തിയ വയനാട് സ്വദേശിനി നിഖില ചന്ദ്രയാണ് പിടിയിലായത്. എന്നാല്‍ സംഭവത്തിനു പിന്നില്‍ സ്വര്‍ണ്ണക്കടത്തു സംഘം പ്രവര്‍ത്തിച്ചിരുന്നു എന്നും യാത്രക്കാരിയായ യുവതിയെ പ്രതിഫലം വാഗ്ദാനം ചെയ്ത് സ്വര്‍ണ്ണം കടത്താന്‍ ഉപയോഗിക്കുകയായിരുന്നുവെന്നും ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു.രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണം പിടികൂടിയത്. ദ്രാവക രൂപത്തിലാക്കിയ സ്വര്‍ണ്ണ മിശ്രിതം പായ്ക്കറ്റുകളിലാക്കിയാണ് കാലില്‍ കെട്ടി വെച്ചത്. 3.22 കിലോഗ്രാം മിശ്രിതത്തില്‍ 2.46 കിലോഗ്രാം സ്വര്‍ണ്ണം ലഭിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *