ലണ്ടന്‍: വ്യാപാരത്തിനായി ലണ്ടന്‍ ഓഹരി വിപണി മുഖ്യമന്ത്രി പിണറായി വിജയന്‍ തുറന്നു കൊടുത്തു. ലണ്ടന്‍ ഓഹരി വിപണിയില്‍ കിഫ്ബി ഓഹരികള്‍ ലിസ്റ്റ് ചെയ്യുന്നതിനും തുടക്കമായി. ഇതോടെ ലണ്ടന്‍ ഓഹരി വിപണിയില്‍ ഓഹരി ലിസ്റ്റ് ചെയ്യുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാന തല സ്ഥാപനം എന്ന പദവി കിഫ്ബിക്ക് സ്വന്തമായി. ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഇന്ത്യന്‍ സമയം പകല്‍ 12.30ന് (പ്രാദേശിക സമയം രാവിലെ എട്ട്) മണിമുഴക്കിയാണ് മുഖ്യമന്ത്രി ഓഹരി വിപണി തുറന്നത്. ധനമന്ത്രി ടി എം തോമസ് ഐസക്, ചീഫ് സെക്രട്ടറി ടോം ജോസ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *