ഈ ജനവിധി ഇന്ത്യയില്‍ മാത്രമല്ല, ലോകത്തിനു മുന്നില്‍ത്തന്നെ ചരിത്രമാണെന്ന് മോദി

യഥാര്‍ഥ വിജയികള്‍ ജനങ്ങള്‍ ആണ്, സ്ഥാനാര്‍ഥികളല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 130 കോടി ജനങ്ങള്‍ ഇന്ത്യക്ക് വേണ്ടി നിലകൊണ്ടു. എന്‍.ഡി.എ സര്‍ക്കാറിനെ വീണ്ടും അധികാരത്തിലെത്തിച്ചതിന് നന്ദിയെന്നും പ്രധാനമന്ത്രി.കനത്ത ചൂടിലാണ് ഇക്കുറി വോട്ടെടുപ്പു നടന്നതെങ്കിലും അതൊന്നും വകവയ്ക്കാതെയാണ് ജനങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തതെന്ന് മോദി ചൂണ്ടിക്കാട്ടി. ഈ ജനവിധി ഇന്ത്യയില്‍ മാത്രമല്ല, ലോകത്തിനു മുന്നില്‍ത്തന്നെ ചരിത്രമാണെന്ന് മോദി പറഞ്ഞു. ഇന്ന് ആരെങ്കിലും ജയിച്ചിട്ടുണ്ടെങ്കില്‍ ആത്യന്തികമായി അത് ഇന്ത്യ തന്നെയാണ് ജനാധിപത്യമാണ് സമൂഹമാണ്. ബി.ജെ.പിയും എന്‍.ഡി.എയും എളിമയോടെ ഈ വിജയം ജനങ്ങള്‍ക്കു സമര്‍പ്പിക്കുന്നു. വിജയിച്ച എല്ലാവരേയും അഭിനന്ദിക്കുന്നതായും മോദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *