ബിഹാറിലെ ബെഗുസരായില്‍ സി.പി.ഐ വിദ്യാര്‍ഥി നേതാവ് കനയ്യ കുമാറിന് കനത്ത തോല്‍വി. ബി.ജെ.പി നേതാവ് ഗിരിരാജ് സിങിനോട് 4.20 ലക്ഷം വോട്ടുകള്‍ക്കാണ് കനയ്യ പരാജയപ്പെട്ടത്. ആകെ പോള്‍ ചെയ്ത 12.17 ലക്ഷം വോട്ടില്‍ 6.88 ലക്ഷം വോട്ടുകള്‍ ഗിരിരാജ് സിങ് നേടി.

ജെ.എന്‍.യു സമരത്തിലൂടെ ശ്രദ്ധേയനായ കനയ്യകുമാറിന് 2.68 ലക്ഷം വോട്ടുകളാണ് ലഭിച്ചത്. 2014ല്‍ രണ്ടാം സ്ഥാനത്തെത്തിയ ആര്‍.ജെ.ഡിയുടെ തന്‍വീര്‍ ഹസന് 1.97 ലക്ഷം വോട്ടുകളാണ് നേടാനായത്. ബി.ജെ.പിയുടെ ബോല സിങ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയിച്ച മണ്ഡലമാമ് ബെഗുസരായ്.

Leave a Reply

Your email address will not be published. Required fields are marked *