ലോകത്താദ്യമായി ഏറ്റവും വലിയ ഖുർആൻ-ബാങ്കുവിളി മത്സരം സൗദിയിൽ വരുന്നു

ലോകത്താദ്യമായി ഏറ്റവും ഉയർന്ന സമ്മാനത്തുക പ്രഖ്യാപിച്ച്‌ സൗദിയിൽ ഖുർആൻ, ബാങ്കുവിളി മത്സരം വരുന്നു. ലോകത്തിന്റെ ഏതു ഭാഗത്തുള്ളവർക്കും പങ്കെടുക്കാവുന്ന മത്സരത്തില്‍ വിജയികൾക്ക് ഏകദേശം മുപ്പത്തി രണ്ടു ലക്ഷം ഡോളർ സമ്മാനത്തുകയാണ് വിതരണം ചെയ്യുക. ജനറൽ എന്റർടൈമെന്റ് അതോറിറ്റിയാണ് മത്സരങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.

റോയൽ കോർട്ട് ഉപദേഷ്ടാവും ജനറൽ എന്റർടൈമെന്റ് അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാനുമായ തുർക്കി ആലുശൈഖാണ് മത്സരം പ്രഖ്യാപിച്ചത്. ഖുർആൻ പാരായണത്തിലും ബാങ്ക് വിളിയിലുമായിരിക്കും മത്സരങ്ങൾ നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *