പുല്പള്ളി: കാപ്പിസെറ്റിൽ വെടിയേറ്റ് യുവാവ് മരിച്ചു. നിതിൻ പത്മനാഭൻ (32) ആണ് മരിച്ചത്. വെടിവെപ്പിൽ ഗുരുതരപരിക്കേറ്റ കിഷോർ എന്നയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുളിക്കൽ ചാർളി എന്നയാളാണ് വെടിയുതിർത്തതെന്നാണ് സൂചന. ഇയാൾക്കായി പോലീസ് തിരച്ചിൽ തുടങ്ങി.കർണാടക വനാതിർത്തിപ്രദേശമായതിനാൽ പ്രതി വനത്തിലേക്ക് കടന്നെന്നാണ് പോലീസ് കരുതുന്നത്.നിതിന്റെ നെഞ്ചിന്റെ ഇടതുഭാഗത്താണ് വെടിയേറ്റത്. വാക് തർക്കമാണ് കൊലയ്ക്ക്‌ പിന്നിലെന്നാണ് പോലീസിന് ലഭിക്കുന്ന സൂചന.

Leave a Reply

Your email address will not be published. Required fields are marked *