കൊച്ചി: ഫിന്‍കെയര്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക് മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ 101.98 കോടി അറ്റാദായം നേടി. ബാങ്കിന്‍റെ മൊത്ത ബിസിനസ്സ് 95 ശതമാനം വളര്‍ച്ചയില്‍ 5573.4 കോടി നേടി. 2043.2 കോടിയുടെ നിക്ഷേപവും ബാങ്ക് നേടി.
ഈ വര്‍ഷം ഇരുചക്ര വാഹന വായ്പ, എന്‍.ആര്‍.ഇ ഫിക്സഡ് ഡെപ്പോസിറ്റ്, റിക്കറിങ്ങ് ഡെപ്പോസിറ്റ്, കോര്‍പ്പറേറ്റ് സാലറി അക്കൗണ്ടുകള്‍ എന്നീ ബിസിനസ്സുകള്‍ കൂടി ആരംഭിച്ചു. മൊത്ത ഉപഭോക്താക്ക്ക്കളുടെ എണ്ണത്തില്‍ 50 ശതമാനം വളര്‍ച്ചയില്‍ 1.5 മില്ല്യണ്‍ കടന്നു. ജീവനക്കാരുടെ എണ്ണത്തിലും 24 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *