ഐ എസ് ഭീകരര്‍ ലക്ഷദ്വീപ് ലക്ഷ്യമാക്കി നീങ്ങിയതായി കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട് . ശ്രീലങ്കയില്‍നിന്ന് 15 ഐ.എസ് തീവ്രവാദികള്‍ ബോട്ട് മാര്‍ഗം ലക്ഷദ്വീപ് ലക്ഷ്യമാക്കി നീങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് കേരളതീരത്ത് കനത്ത ജാഗ്രതപാലിക്കാന്‍ കേന്ദ്ര ഇന്റലിജന്‍സ്, ആഭ്യന്തരമന്ത്രാലയം എന്നിവ നിര്‍ദേശം നല്‍കി.

മുന്നറിയിപ്പിനെ തുടര്‍ന്ന് ആഴക്കടലിലും തീരക്കടലിലും പരിശോധനകള്‍ തുടരുന്നതായി വിഴിഞ്ഞം തീരസംരക്ഷണസേനയുടെ കമാന്‍ഡര്‍ വി.കെ. വര്‍ഗീസ് അറിയിച്ചു.കേരള തീരത്ത് നാവികസേനയും തീരസംരക്ഷണസേനയും തീരദേശ പോലീസും കടൽ പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. സേനയുടെ എല്ലാ കപ്പലുകളും ഡോര്‍ണിയര്‍ വിമാനങ്ങളും നിരീക്ഷണം നടത്തുന്നുണ്ട്അതേസമയം ബോട്ട് പട്രോളിങ് ശക്തമാക്കാനും കടലോര ജാഗ്രതാസമിതി അംഗങ്ങള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും വിവരം നല്‍കണമെന്നും തീരസുരക്ഷാമേധാവി നിര്‍ദ്ദേശം നല്‍കി

Leave a Reply

Your email address will not be published. Required fields are marked *