ചെന്നൈ: നെഹ്‌റുവിനും രാജീവിനും ശേഷം ഏറ്റവും വ്യക്തിപ്രഭാവമുള്ള നേതാവാണ് മോദിയെന്ന് രജനികാന്ത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടിയതില്‍ മോദിക്ക് അഭിനന്ദനം അറിയിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാഴാഴ്ച നടക്കുന്ന നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.അതേസമയം തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തില്‍ രാഹുല്‍ രാജിവെക്കേണ്ടതില്ലെന്നും രജനികാന്ത് പ്രതികരിച്ചു. തനിക്ക് ചെയ്യാന്‍ സാധിക്കുമെന്ന് തെളിയിക്കുകയാണ് വേണ്ടത്.

ജനാധിപത്യ സംവിധാനത്തില്‍ പ്രതിപക്ഷവും ശക്തമായിരിക്കണമെന്നും രജിനികാന്ത് പറഞ്ഞു. മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹാസനും മോദിയുടെ സത്യപ്രതിജ്ഞാചടങ്ങിലേക്ക് ക്ഷണമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *