പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങൾക്കുള്ളിൽ നൂറ്റി അൻപതിലേറെ ഓഫീസുകൾ ‘തിരിച്ചു പിടിച്ചു’ സി.പി.എം. 2011 ൽ സി.പി.എം നേതൃത്വത്തിലുള്ള സർക്കാരിനെ താഴെയിറക്കി തൃണമൂൽ കോൺഗ്രസ് വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലേറിയപ്പോൾ കയ്യേറിയ ഓഫീസുകളാണ് ഇപ്പോൾ തിരിച്ചു പിടിച്ചത് .

ബങ്കുറ, പുരുലിയ ,കൂച്ച്ബീഹാർ, ബർധാമൻ, ഹൂഗ്ലി, നോർത്ത് 24 പർഗാനാസ്, ഹൗറ തുടങ്ങി പല സ്ഥലങ്ങളിലെയും ഓഫീസുകൾ തിരികെ പിടിച്ചെന്ന് മാത്രമല്ല പാർട്ടി ചിഹ്നങ്ങളും മറ്റും പെയിന്റ് ചെയ്യുകയും പാർട്ടി പതാക കെട്ടിടങ്ങൾക്ക് മുകളിൽ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. 2011 ന് ശേഷം ആദ്യമായിട്ടാണ് തൃണമൂൽ കോൺഗ്രസ് ദുര്‍ബലമാകുന്നതെന്നും അതാണ് തങ്ങൾ ഓഫീസ് തിരിച്ചു പിടിക്കാൻ കാരണമെന്നും സീനിയറായ ഒരു പോളിറ്റ് ബ്യുറോ അംഗം ന്യൂസ് ഏജൻസിയായ പി.ടി.ഐ യോട് പ്രതികരിച്ചു .

Leave a Reply

Your email address will not be published. Required fields are marked *