കേന്ദ്രമന്ത്രിസഭാ സത്യപ്രതിജ്ഞ നാളെ; മന്ത്രിമാരെ ഇന്ന് രാത്രിയോടെ തീരുമാനിക്കും

ന്യൂഡല്‍ഹി: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നാളെ. വൈകിട്ട് രാഷ്ട്രപതിഭവനില്‍ നടക്കും. മന്ത്രിമാരെക്കുറിച്ചുള്ള അന്തിമ തീരുമാനം ഇന്ന് രാത്രിയോടെ ഉണ്ടാകുമെന്നാണു സൂചന. ഇന്നലെ ബിജെപി അധ്യക്ഷന്‍ അമിത് ഷാ നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ചര്‍ച്ചകള്‍ ഇന്നും തുടരും. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉള്‍പ്പടെ ഉദ്യോഗസ്ഥര്‍ ആരായിരിക്കുമെന്ന തീരുമാനവും ഇന്നുണ്ടാകും. അമിത് ഷാ മന്ത്രിയാകുമെന്ന അഭ്യൂഹങ്ങളോട് ബിജെപി ഇതുവരെ പ്രതികരിച്ചിട്ടില്ല. കേരളത്തില്‍ നിന്ന് കുമ്മനം രാജശേഖരന്‍, വി മുരളീധരന്‍, അല്‍ഫോണ്‍സ് കണ്ണന്താനം എന്നിവരുടെ പേരുകളാണ് ചര്‍ച്ചയിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *