തിരുവനന്തപുരം: വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളിലും ശബരിമല തന്നെയായിരിക്കും യുഡിഎഫിന്റെ പ്രധാന പ്രചരണായുധമെന്ന് കണ്ണൂര്‍ നിയുക്ത എംപി കെ സുധാകരന്‍. ബിജെപി ശബരിമല വിഷയം ഉന്നയിച്ചില്ലെങ്കിലും യുഡിഎഫ് ഉന്നയിക്കും. പിണറായി വിജയന്‍ നിലപാട് തിരുത്താത്തിടത്തോളംകാലം യുഡിഎഫ് കേരളത്തില്‍ വിജയം തുടരുമെന്നും സുധാകരന്‍ പറഞ്ഞു. കൂട്ടായ പ്രവര്‍ത്തനത്തിന്റെ കുറവാണ് ദേശീയതലത്തില്‍ കോണ്‍ഗ്രസിന് പരാജയമായത്. പാര്‍ട്ടിയില്‍ അടിമുടി അഴിച്ച് പണി നടത്തണം. വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ പാര്‍ട്ടി പറഞ്ഞാല്‍ അനുസരിക്കുമെന്നും സുധാകരന്‍ പറഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *