ബംഗാളില്‍നിന്നുള്ള യുവ എംപിമാരായ മിമി ചക്രബര്‍ത്തിയുടേയും നുസ്രത്ത് ജഹാന്റെയും ഗ്ലാമര്‍ വീഡിയോ പങ്കുവെച്ച് ഇരുവരെയും പരിഹസിച്ച് ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ. തൃണമൂല്‍ കോണ്‍ഗ്രസിനുവേണ്ടിയാണ് ഇരുവരും മത്സരിച്ചതും വിജയിച്ചതും. വൗ വൗ വൗ ബംഗാളിലെ പുതിയ എംപിമാര്‍. മിമി ചക്രബര്‍ത്തിയും നുസ്രത്ത് ജഹാനും. കാണാന്‍ ഭംഗിയുള്ള എംപിമാരെ കാണുന്നതില്‍ ആശ്വാസം. ഇന്ത്യ ശരിക്കും പുരോഗമിക്കുന്നുണ്ട്. വര്‍മ കുറിച്ചു.മിമിയും നുസ്രത്തും സ്ഥാനാര്‍ഥികളായി തീരുമാനിക്കപ്പെട്ടതുമുതല്‍ ഇരുവര്‍ക്കുമെതിരെ ലൈംഗികാധിക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ബംഗാളി സിനിമാ താരങ്ങളാണ് ഇരുവരും.
2019-05-29
