ധ്യപ്രദേശിൽ തുടര്‍ച്ചയായി മൂന്ന് മണിക്കൂര്‍ നേരം ഓണ്‍ലൈനിൽ പബ്ജി കളിച്ച 16 കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു. ഫുര്‍ക്കാന്‍ ഖുറേഷി എന്ന ബാലനാണ് മരിച്ചത്. മെയ് 28നായിരുന്നു സംഭവം. ഹൃദയാഘാതം സംഭവിച്ച ബാലനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രക്ഷിതാക്കളാണ് മകന്‍ തുടര്‍ച്ചയായി പബ്ജി കളിക്കുകയായിരുന്നുവെന്ന് ഡോക്ടര്‍മാരെ അറിയിച്ചത്.

ആശുപത്രിയിൽ എത്തിക്കുമ്പോള്‍ കുട്ടിയുടെ രക്തസമ്മര്‍ദം ഉയർന്ന് അപകടാവസ്ഥയിലായിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു. തുടര്‍ച്ചയായി കുട്ടികള്‍ പബ്ജി കളിക്കുന്നത് രക്ത സമ്മര്‍ദത്തിൽ പെട്ടെന്ന് വ്യതിയാനം ഉണ്ടാകാൻ കാരണമാകുമെന്ന് ഡോക്ടര്‍ പറഞ്ഞു. നേരത്തെ പബ്ജി നിരോധിക്കണമെന്നാവശ്യപ്പെട്ട് 11 വയസ്സുകാരൻ കാരൻ കോടതിയെ സമീപിച്ചിരുന്നു. ഇതേതുടർന്ന് ഈ ഗെയിം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ബോംബെ ഹൈക്കോടതി നിര്‍ദേശിച്ചിക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *