നടന്‍ ദിലീപിന്റെ ആരാധകന്റെ കഥയുമായി എത്തുന്ന ചിത്രമാണ് ഷിബു. ചിത്രം ജൂണ്‍ 28ന് തിയേറ്ററുകളിലെത്തും. പുതുമുഖം കാര്‍ത്തിക് രാമകൃഷ്ണനാണ് കേന്ദ്രകഥാപാത്രമായ ഷിബുവിനെ അവതരിപ്പിക്കുന്നത്.പാലക്കാട് പശ്ചാത്തലമായി ഒരുങ്ങുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് പ്രണീഷ് വിജയനാണ്. യുവഗായകന്‍ സച്ചിന്‍ വാര്യരാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. അഞ്ജു കുര്യന്‍, ഐശ്വര്യ, സലിംകുമാര്‍, ബിജുകുട്ടന്‍, നസീര്‍ സംക്രാന്തി, ലുക്ക്മന്‍ ലുക്കു, വിനോദ് കോവൂര്‍, സ്നേഹ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *