ലോകകപ്പ് ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാനെതിരെ ആസ്ത്രേലിയക്ക് ഏഴ് വിക്കറ്റിന്‍റെ അനായാസ വിജയം

ലോകകപ്പ് ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാനെതിരെ ആസ്ത്രേലിയക്ക് ഏഴ് വിക്കറ്റിന്‍റെ അനായാസ വിജയം. അഫ്ഗാന്‍ ഉയര്‍ത്തിയ 208 എന്ന വിജയ ലക്ഷ്യം 34.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു.

ആസ്ത്രേലിയക്ക് വേണ്ടി ഡേവിഡ് വാര്‍ണര്‍ പറത്താകാതെ 89 ഉം അരോണ്‍ ഫിഞ്ച് 66 റണ്‍സും എടുത്തു. അഫ്ഗാന്‍ ബോളര്‍ ഗുല്‍ബദിന്‍,മുജീബ്, റാഷിദ് ഖാന്‍ എന്നിവര്‍ ഒരോ വിക്കറ്റ് വീതം വീഴ്ത്തി.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത അഫ്ഗാൻ 38.2 ഓവറിൽ 207 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. അഫ്ഗാന്‍ ഓപ്പണര്‍മാര്‍ റണ്‍സൊന്നുമെടുക്കാതെ കൂടാരം കയറിയ മത്സരത്തില്‍ നജിബുള്ള, റഹ്മത്ത് ഷാ, റാഷിദ് ഖാന്‍ എന്നിവരുടെ ബാറ്റിങ്ങാണ് ടീമിനെ ഇരുന്നൂറ് കടത്തിയത്.

നജീബുള്ള 49 പന്തില്‍ 51 റണ്‍സും റഹ്മത്ത് ഷാ 60 ബോളില്‍ 43 റണ്‍സുമെടുത്തു. ആസ്ത്രേലിയക്ക് വേണ്ടി പാറ്റ് കമ്മിന്‍സ്, ആദം സാംപ എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. സ്റ്റോണിസ് രണ്ടും മിച്ചല്‍ സ്റ്റാര്‍ക്ക് ഒരു വിക്കറ്റും വീഴ്ത്തി.

Leave a Reply

Your email address will not be published. Required fields are marked *