ട്രെയിന്‍ യാത്രക്കിടെ കാണാതായ വിഷ്ണുപ്രിയയെ കണ്ടുകിട്ടിയെന്ന് അച്ഛന്‍ ശിവാജി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശിവാജി സന്തോഷ വാര്‍ത്ത പങ്കുവച്ചത്. ചടയമംഗലം പൊലീസ് സ്റ്റേഷനില്‍ നിന്നാണ് മകള്‍ വിഷ്ണുപ്രിയയെ കണ്ടുകിട്ടിയെന്ന വാര്‍ത്ത അറിഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കി. റെയില്‍വെ പൊലീസാണ് കുട്ടിയെ കണ്ടെത്തിയതെന്നാണ് സൂചന. എറണാകുളത്ത് നിന്നും കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേയാണ് കഴിഞ്ഞ ദിവസം വയനാട് കാക്കവയല്‍ സ്വദേശിയായ പതിനേഴുകാരി വിഷ്ണുപ്രിയയെ കാണാതായത്.
2019-06-03
