റാസ് അല്‍ ഖൈമ: സ്വദേശി കൗമാരക്കാരന്‍ ഓടിച്ച കാറിടിച്ച് മധ്യവയസ്‌കന്‍ മരണപ്പെട്ടു. റാസ് അല്‍ ഖൈമയിലെ അല്‍ അരീബീ റോഡില്‍ പെരുന്നാള്‍ രാവിലായിരുന്നു അപകടമെന്ന് റാക് പോലീസ് അറിയിച്ചു.
16 വയസുള്ള സ്വദേശി ഓടിച്ച കാറാണ് അപകടമുണ്ടാക്കിയത്. നിയമപരമായ പ്രായം തികയാത്തതിനാല്‍ ഇയാള്‍ക്ക് ലൈസന്‍സ് ലഭിച്ചിരുന്നില്ല. ഗുരുതരമായി പരുക്കേറ്റ 50കാരനെ സഖര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ആശുപത്രിയിലെത്തും മുമ്പേ ഇയാള്‍ മരണപ്പെടുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഒമാന്‍ സ്വദേശിയാണ് മരിച്ചത്. അപകടം നടന്ന ഉടനെ സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ട ഡ്രൈവര്‍ പിന്നീട് പോലീസില്‍ കീഴടങ്ങി.
2019-06-07
