വ​യ​നാ​ടി​ന്‍റെ മു​ഖ​ച്ഛാ​യ മാ​റ്റു​ന്ന​തി​നാ​യി പ്ര​വ​ർ​ത്തി​ക്കും: രാഹുൽ ഗാന്ധി

മലപ്പുറം: വയനാടിന്റെ മുഖച്ഛായ മാറ്റുന്നതിനായി പ്രവർത്തിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷനും, നിയുക്ത എംപിയുമായ രാഹുൽ ഗാന്ധി. വയനാട്ടിൽ തന്നെ ജയിപ്പിച്ച വോട്ടർമാർക്ക് നന്ദി പറയാനെത്തിയ രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉന്നയിച്ചത്. മോദി സർക്കാർ രാജ്യത്തെ ജനങ്ങൾക്കിടയിൽ വിദ്വേഷം വളർത്താനാണ് ശ്രമിക്കുന്നത്. ഇതിനെ സ്നേഹം കൊണ്ട് മാത്രമേ നേരിടാനാകൂവെന്നും രാഹുൽ പറഞ്ഞു. എന്നാൽ പ്രതിപക്ഷം രാജ്യത്തെ ജനങ്ങൾക്കായി പ്രവർത്തിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. നിലമ്പൂരിൽ രാഹുലിന് ഉജ്ജ്വല സ്വീകരണമാണ് ഒരുക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *