കൊച്ചിയിലെ മരടിലുള്ള ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കുന്നത് സുപ്രീംകോടതി തടഞ്ഞു. ഫ്‌ളാറ്റില്‍ താമസിക്കുന്നവരുടെ ഹരജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. ആറാഴ്ചത്തേക്ക് തല്‍സ്ഥിതി തുടരണമെന്നും ജസ്റ്റിസ് ഇന്ദിര ബാനര്‍ജി, അജയ് റസ്‌തോഗി എന്നിവര്‍ അംഗങ്ങളായ ബഞ്ച് വ്യക്തമാക്കി.തീരദേശ പരിപാലന നിയമം ലംഘിച്ചാണ് കൊച്ചിയിലെ മരടിലുളള ഫ്‌ളാറ്റുകള്‍ നിര്‍മിച്ചതെന്ന് സുപ്രീംകോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഫ്‌ളാറ്റുകള്‍ പൊളിച്ചുമാറ്റാന്‍ കഴിഞ്ഞ മാസം എട്ടിന് കോടതി ഉത്തരവിടുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *