നിപ രോഗലക്ഷണത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മൂന്ന് പേര്‍ക്ക് കൂടി രോഗം ഇല്ലെന്ന് പരിശോധനാ ഫലം. തൃശൂര്‍, ഇടുക്കി, കളമശേരി എന്നിവിടങ്ങളില്‍ ചികിത്സയില്‍ കഴിയുന്ന മൂന്ന് പേരുടെ രക്തപരിശോധന ഫലമാണ് ആശ്വാസകരമായത്. നിപ ബാധിതനായി ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യനിലയും കാര്യമായി മെച്ചപ്പെട്ടു.

തൃശൂര്‍, ഇടുക്കി, കളമശേരി എന്നിവിടങ്ങളില്‍ ചികിത്സയില്‍ കഴിയുന്ന മൂന്ന് പേരുടെയും പരിശോധനാ ഫലം നെഗറ്റീവ് ആണ്. ഇതോടെ മൂവര്‍ക്കും നിപയില്ലെന്ന് സ്ഥിരീകരിച്ചു. കളമശേരിയില്‍ നിന്ന് പുനഃപരിശോധനയ്ക്ക് അയച്ച രണ്ട് പേരുടെ സാമ്പിളുകളും നെഗറ്റീവ് ആണ്. നിപ ബാധിതനായി ആശുപത്രിയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യാവസ്ഥ കൂടുതല്‍ മെച്ചപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *