കോപ്പാ അമേരിക്കയില്‍ അര്‍ജന്റീനക്ക് ഞെട്ടിക്കുന്ന തോല്‍വി. കൊളംബിയയോട് മറുപടിയില്ലാത്ത രണ്ട് ഗോളിനാണ് തോറ്റത്. വെനസ്വേല പെറു മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. ഇന്ന് ഖത്തര്‍ പരാഗ്വയെയും യുറൂഗ്വെ ഇക്വഡോറിനെയും നേരിടും.മെസി, അഗ്യൂറോ, എയ്ഞ്ചല്‍ ഡി മരിയ തുടങ്ങി പ്രമുഖ താരങ്ങളെല്ലാം ഇറങ്ങിയെങ്കിലും അര്‍ജന്റീനക്ക് രക്ഷയുണ്ടായില്ല. പന്തടക്കത്തിലും ഷോട്ടുകള്‍ തീര്‍ക്കുന്നതിലും മുന്നിട്ട് നിന്നെങ്കിലും ലക്ഷ്യത്തിലെത്തിക്കുന്നതില്‍ പരാജയപ്പെട്ടു. കിട്ടിയ അവസരങ്ങള്‍ പാഴാക്കി. റഡമേല്‍ ഫാല്‍ക്കാവോ, ഹാമിഷ് റോഡ്രിഗസ്, തുടങ്ങിയ താരങ്ങള്‍ കൊളംബിയക്കായി ഉണര്‍ന്നു കളിച്ചു. പക്ഷെ, ഗോള്‍ പിറന്നത് രണ്ടാംപകുതിയില്‍. 71ആം മിനിറ്റില്‍ അര്‍ജന്റീനയന്‍ ഗോള്‍മുഖത്തേക്ക് റോജര്‍ മാര്‍ട്ടിനസിന്റെ കടന്നുകയറ്റം. അതു തടയാന്‍ ഗോള്‍ കീപ്പര്‍ക്കായില്ല. 15 മിനിറ്റിനുള്ളില്‍ സപാറ്റയുടെ വക അടുത്ത പ്രഹരം

ഇതോടെ അര്‍ജന്റീനയുടെ എല്ലാ പ്രതീക്ഷകളും അവസാനിച്ചു. മറ്റൊരു മത്സരത്തില്‍ വെനസ്വേലയും പെറുവും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *